ത്രിപുരയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ 2012-ല്‍ ജനകീയ ആവശ്യപ്രകാരം സ്ഥാപിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

photo – facebook
അഗര്‍ത്തല : ത്രിപുരയില്‍ കമ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലത്ത് ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു. ഉനക്കോട്ടിയില്‍ മുന്‍ ഉപമുഖ്യമന്ത്രി ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമയുണ്ടായിരുന്നിടത്ത് ആണ് ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി ഇജകങ രംഗത്തെത്തി. ദി ഹിന്ദു ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശ്രീരാമന്റെ വിഗ്രഹം മാറ്റണമെന്നും ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ പുനസ്ഥാപിക്കണമെന്നും ഇജകങ സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗദരി അറിയിച്ചു. ഏപ്രില്‍ 11 ന് രാത്രി ഉനകോടി ജില്ലയിലെ കൈലാഷഹര്‍ പട്ടണത്തിലെ ശ്രീരാംപൂര്‍ ട്രൈ-ജംഗ്ഷനില്‍ അജ്ഞാതരായ ആളുകള്‍ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചതായി ജിതേന്ദ്ര ചൗധരി പറഞ്ഞു.
ത്രിപുരയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ 2012-ല്‍ ജനകീയ ആവശ്യപ്രകാരം സ്ഥാപിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തില്‍ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നത് ത്രിപുരയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്ന് ചൗധരി പറഞ്ഞു.
ശ്രീരാമന്റെ വിഗ്രഹം അനുയോജ്യമായ ഒരു സ്ഥലത്തേക്കോ ക്ഷേത്രത്തിലേക്കോ മാറ്റി സ്ഥാപിക്കണമെന്നും ബൈദ്യനാഥ് മജുംദാര്‍ എന്ന ജന നേതാവിന്റെ പ്രതിമ പുനഃസ്ഥാപിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,” കമ്മ്യൂണിസ്റ്റ് നേതാവ് തന്റെ ജീവിതം ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി സമര്‍പ്പിച്ചതാണെന്ന് ചൗധരി ചൂണ്ടിക്കാട്ടി. ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കുന്നതില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനോ നേതാവോ പങ്കെടുത്തിട്ടില്ലെന്ന് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് ബിമല്‍ കര്‍ അറിയിച്ചു.