• Mon. Dec 23rd, 2024

24×7 Live News

Apdin News

cpm-leader-g-sudhakaran-against-new-films-and-actors-none-of-today-s-films-enrich-our-culture | ‘സിനിമാ താരങ്ങളുടെ ഓവര്‍ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതം’: വിമര്‍ശിച്ച് ജി സുധാകരന്‍

Byadmin

Dec 23, 2024


G Sudhakaran, criticize, films, actors

ആലപ്പുഴ: പുതിയ കാല സിനിമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ഇന്നത്തെ സിനിമകള്‍ ഒന്നും നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. സിനിമാ താരങ്ങളുടെ ഓവര്‍ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നത്. മൂല്യമുള്ള സിനിമകള്‍ ഇറങ്ങുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടെയാണ്. വെള്ളമടിച്ചു തുടങ്ങുന്ന സീനിനൊക്കെ എങ്ങനെയാണ് അംഗീകാരം നല്‍കുന്നത്. എന്ത് മെസേജ് ആണ് ഇതിലെല്ലാം ഉള്ളത്. മദ്യപാനം ആഘോഷമാക്കുന്നുവെന്നും സുധാകരന്‍ വിമര്‍ശിച്ചു. അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന ഒരു സമൂഹം വളര്‍ന്നു വരികയാണ്. അഭിപ്രായം പറയാന്‍ പാടില്ല. കൂട്ടായി ഒരു തെറ്റ് പറഞ്ഞാലും തെറ്റാണെന്ന് പറയാന്‍ പാടില്ല. ആ തെറ്റു തന്നെ ശരിയായി പൊക്കോണ്ടിരിക്കും. അതിനിശിതമായ സാമൂഹ്യ വിമര്‍ശനത്തിലൂടെയല്ലാതെ ഈ കേരളം നന്നാകാന്‍ പോകുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.



By admin