• Mon. Mar 31st, 2025

24×7 Live News

Apdin News

CPM march to ID headquarters in Kochi today | കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിച്ചു ; കൊച്ചിയിലെ ഇഡി ആസ്ഥാനത്തേക്ക് സിപിഐഎം മാര്‍ച്ച് ഇന്ന്

Byadmin

Mar 28, 2025


uploads/news/2025/03/772531/cpm.gif

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ സംരക്ഷിക്കുന്നു എന്നാരോപിച്ച് കൊച്ചിയിലെ ഇ ഡി ആസ്ഥാനത്തേക്ക് സിപിഐഎം പ്രതിഷേധ മാര്‍ച്ച്. പൊലീസ് റിപ്പോര്‍ട്ടിനെ അട്ടിമറിച്ച് ഇ ഡി സമര്‍പ്പിച്ചിരിക്കുന്നത് ബിജെപിയെ വെള്ളപൂശിയുള്ള റിപ്പോര്‍ട്ടാണെന്നാണ് സിപിഎം ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്ത് മണിക്ക് കൊച്ചയില്‍ വന്‍ മാര്‍ച്ച് നടക്കും.

കലൂര്‍ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആലപ്പുഴയിലുള്ള വസ്തു വാങ്ങുന്നതിന് ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ ധര്‍മ്മരാജ് കൊടുത്തുവിട്ട 3.56 കോടി രൂപയാണ് കൊടകരയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടതെന്നാണ് പറഞ്ഞിട്ടുള്ളത്. 23 പ്രതികള്‍ ഉള്ള കേസില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മ്മരാജ് ഹാജരാക്കിയിരുന്നുവെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

കൊണ്ടുവന്നത് ബിജെപിയുടെ പണമല്ലാത്തതിനാല്‍ ഇനി തുടരന്വേഷണം വേണ്ടെന്നുമാണ് ഇ ഡിയുടെ വാദം. എന്നാല്‍ കേസില്‍ ബിജെപി ബന്ധം വ്യക്തമായി വെളിപ്പെടുത്തുന്ന പൊലീസ് റിപ്പോര്‍ട്ട് ബിജെപിയെ രക്ഷിക്കാന്‍ ഇ ഡി അട്ടിമറിച്ചെന്നാണ് സിപിഎം ആരോപിക്കുന്നത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണ്ണാടകത്തില്‍ നിന്ന് കൊണ്ടുവന്ന കള്ളപ്പണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ മൂന്ന് ലക്ഷം രൂപയും എട്ട് ലക്ഷം രൂപയുടെ വസ്തുവും കണ്ടുകെട്ടിയതായും ഇ ഡി പറയുന്നുണ്ട്.



By admin