• Fri. Mar 7th, 2025

24×7 Live News

Apdin News

cpm-state-conference-muslim-league-discussion-criticism-ep-jayarajan-saji-cherian | ലീഗിനെ കൂടെ നിർത്തുന്നതിൽ ഗൗരവ ചർച്ചയാകാം ; കാസയും ജമാഅത്തെ ഇസ്‌ലാമിയും ശക്തി പ്രാപിക്കുന്നു , അതീവ ജാഗ്രത വേണമെന്ന്​ റിപ്പോര്‍ട്ടില്‍

Byadmin

Mar 7, 2025


ബിജെപിയിലേക്ക് പാര്‍ട്ടി വോട്ടുകള്‍ ചോരുന്നു തുടങ്ങിയ കാര്യങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്.

uploads/news/2025/03/767967/9.gif

photo – facebook

കൊല്ലം : മുസീലം ലീഗിനെ കൂടെ നിര്‍ത്തുന്നതില്‍ ഗൗരവ ചര്‍ച്ചയാകാമെന്ന് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട് ഇനിയും കോണ്‍ഗ്രസില്‍ നിന്നും ആളുവരുമെന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു .

കാസക്കെതിരെയും ജമാഅത്തെ ഇസ്‌ലാമിക്കെതിരെയും റിപ്പോർട്ട് ആഞ്ഞടിച്ചു. ഈ സംഘടനകൾ ചില കേന്ദ്രങ്ങളിൽ ശക്തി പ്രാപിക്കുന്നു. ഇക്കാര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു. അൻവറിനെ പോലെയുള്ള സ്വതന്ത്രന്മാരെ പാർട്ടിയിലേക്ക് അടുപ്പിക്കുമ്പോൾ ശ്രദ്ധ വേണം. പാലക്കാട് സരിനെ ഉപയോഗിച്ചുള്ള പരീക്ഷണം വിജയമെന്നും പ്രവർ‌ത്തന റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്.

അതേസമയം ബിജെപി സംസ്ഥാനത്ത് വളരുന്നു, ബിജെപിയിലേക്ക് പാര്‍ട്ടി വോട്ടുകള്‍ ചോരുന്നു തുടങ്ങിയ കാര്യങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. ഒപ്പംതന്നെ അടിമുടി തിരുത്തല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘടനാ ദൗര്‍ബല്യങ്ങള്‍ ഇനിയും ബാക്കിയെന്നും പരിഹരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.റിപ്പോർട്ടുകളിൽ ഗ്രൂപ്പ് ചർച്ച ഇന്ന് വൈകിട്ട് നടക്കും. ഗ്രൂപ്പ് ചർച്ചകളിലും വിമർശനം ഉയർന്നേക്കും.



By admin