തിരുവനന്തപുരം: പാലക്കാട്ടെ ട്രോളിബാഗ് വിവാദം പാര്‍ട്ടിക്കുള്ളില്‍ മറ്റൊരു വിവാദമായി വളരുമ്പോള്‍ വിവാദത്തെ എതിര്‍ത്ത് ആദ്യം രംഗത്ത് വന്ന സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസിനെ തള്ളി എം.വി. ഗോവിന്ദന്‍. വിവാദം എല്‍ഡിഎഫിന് വോട്ടായി മാറുമെന്നും വിവാദം ഉപേക്ഷിക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍. വിഷയം സിപിഎമ്മിന് പുറമേ എല്‍ഡിഎഫിലും വിവാദമാണ്.
വിവാദം ഉപേക്ഷിക്കേണ്ടതില്ല. ട്രോളിബാഗ് വിഷയത്തില്‍ താന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. അതല്ലാത്ത ഒരു അഭിപ്രായ പ്രകനവും പാര്‍ട്ടിയുടേതായി സ്വീകരിക്കേണ്ടതില്ലെന്നും പറഞ്ഞു. എന്നാല്‍ തൊട്ടുപിന്നാല്‍െ പാലക്കാട് ചര്‍ച്ചയാകാന്‍ പോകുന്നത് ജനകീയ വിഷയങ്ങളാണെന്ന് പറഞ്ഞുകൊണ്ട് എന്‍എന്‍ കൃഷ്ണദാസും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. കേന്ദ്ര അവഗണനയും വികസന മുരടിപ്പും ചര്‍ച്ചയാകുമെന്നും മറ്റു രാഷ്ട്രീയ വിവാദങ്ങള്‍ വരും പോകുമെന്നും ഇന്നലെ പറഞ്ഞത് ഇന്നലെ കഴിഞ്ഞെന്നും കൃഷ്ണദാസ് തൊട്ടും തൊടാതെയും പറഞ്ഞു.
അതിനിടയില്‍ പാലക്കാട്ടെ കള്ളപ്പണ പരിശോധനയില്‍ സിപിഎം നല്‍കിയ പരാതിയില്‍ പ്രത്യേകം കേസെടുത്തേക്കില്ല. നിലവില്‍ കേസ് എടുത്തിട്ടില്ലെന്ന് എസ്പി ആര്‍.ആനന്ദും പ്രതികരിച്ചു. പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും പറഞ്ഞു. വിവാദത്തില്‍ തന്റെ പരാതിയില്‍ പ്രത്യേകം കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവും വ്യക്തമാക്കി.
നിലവില്‍ കെപിഎം ഹോട്ടല്‍ മാനേജരുടെ പരാതിയില്‍ എടുത്ത കേസിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു നല്‍കിയ പരാതിയും അന്വേഷിക്കാനാണ് സാധ്യത. ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി ഇതോടൊപ്പം രേഖപ്പെടുത്തും. നേരത്തേ ട്രോളി വിവാദം അനാവശ്യമാണെന്നും അതല്ല ചര്‍ച്ച ചെയ്യേണ്ടതെന്നുമുള്ള സംസ്ഥാന സമിതി അംഗം എന്‍എന്‍ കൃഷ്ണദാസിന്റെ തുറന്നുപറച്ചില്‍ കൂടുതല്‍ വിവാദമാക്കേണ്ട എന്ന തീരുമാനത്തിലാണ് സിപിഎം സംസ്ഥാന കമ്മറ്റി.