തൊഴിലാളികള്‍, മുതലാളിമാരെന്നു പാര്‍ട്ടി വിശേഷിപ്പിക്കുന്നവര്‍ എന്നിവരെയൊക്കെ പട്ടിക തിരിച്ച് കണ്ടെത്തി വേണം അംഗത്വപ്രക്രിയ സജീവമാക്കാന്‍. എല്ലാ ജില്ലകളിലും അംഗത്വം പുതുക്കാന്‍ ലക്ഷ്യമിട്ടുള്ള ബ്രാഞ്ച് യോഗങ്ങള്‍ ആരംഭിച്ചു.
![cpm, kerala](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/762534/cpm-fla.jpg?w=640&ssl=1)
കൊച്ചി; ക്രിസ്‌ത്യാനികളും മുസ്ലിംകളും ഉള്‍പ്പെടെ ന്യൂനപക്ഷവിഭാഗങ്ങള്‍ വിവിധ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍നിന്ന് അകലുന്നതായി സി.പി.എം. വിലയിരുത്തല്‍. ന്യൂനപക്ഷങ്ങളെയും പട്ടികജാതി/വര്‍ഗവിഭാഗങ്ങളെയും അനുഭാവി ഗ്രൂപ്പുകളിലേക്ക് ആകര്‍ഷിക്കാന്‍ കീഴ്‌ഘടകങ്ങള്‍ക്കു പാര്‍ട്ടി നിര്‍ദേശം.
അടുത്തമാസം പൂര്‍ത്തിയാകുന്ന അംഗത്വനടപടിക്രമങ്ങള്‍ സംബന്ധിച്ച് സംസ്‌ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച വിവരശേഖരണപ്പട്ടികയിലാണ് ഈ നിര്‍ദേശമുള്ളത്. ഓരോ പാര്‍ട്ടി ഘടകത്തിലും നിലവില്‍ എത്ര ന്യൂനപക്ഷസമുദായാംഗങ്ങളുണ്ടെന്ന ചോദ്യവും വിവരാവലിയിലുണ്ട്.
പുതിയ അംഗത്വങ്ങള്‍ക്കു പുറമേ, 70 വയസ് തികഞ്ഞവരുടെ അംഗത്വം മേല്‍ഘടകങ്ങളുടെ അനുമതിയോടെ മാത്രം പുതുക്കിയാല്‍ മതിയെന്നാണു പാര്‍ട്ടി തീരുമാനം. ബ്രാഞ്ച്, ലോക്കല്‍ യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാത്തവരെ ഒഴിവാക്കണം. അമിതമദ്യപാനികള്‍, ഊഹക്കച്ചവടക്കാര്‍, വ്യാജ ഓണ്‍ലൈന്‍ വ്യാപാരികള്‍, ഭൂമാഫിയ ബന്ധമുള്ളവര്‍ തുടങ്ങിയവരുടെ അംഗത്വം പുതുക്കില്ല.
2015-നുശേഷം പാര്‍ട്ടിയിലേക്ക് എത്രപേരെത്തി എന്നതാണ് പട്ടികയിലെ മറ്റൊരു ചോദ്യം. കഴിഞ്ഞവര്‍ഷം എത്രപേര്‍ പാര്‍ട്ടിയില്‍നിന്നു കൊഴിഞ്ഞുപോയെന്നും കീഴ്‌ഘടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം.
തൊഴിലാളികള്‍, മുതലാളിമാരെന്നു പാര്‍ട്ടി വിശേഷിപ്പിക്കുന്നവര്‍ എന്നിവരെയൊക്കെ പട്ടിക തിരിച്ച് കണ്ടെത്തി വേണം അംഗത്വപ്രക്രിയ സജീവമാക്കാന്‍. എല്ലാ ജില്ലകളിലും അംഗത്വം പുതുക്കാന്‍ ലക്ഷ്യമിട്ടുള്ള ബ്രാഞ്ച് യോഗങ്ങള്‍ ആരംഭിച്ചു.
രാജു പോള്‍