ബാലന്‍ ഡി ഓര്‍ നേടിയ റോഡ്രിയേക്കാള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടി ക്രിസ്ത്യാനോ റൊണാള്‍ഡോ. പാരീസില്‍ നടന്ന ബാലണ്‍ ഡി ഓര്‍ 2024 ചടങ്ങ് സമാപിച്ച് 24 മണിക്കൂറിനുള്ളിലുണ്ടായ സംഭവത്തില്‍ ലോകഫുട്‌ബോളിലെ ഇതിഹാസതാരം ക്രിസ്ത്യാനോ റൊണാള്‍ഡോ പെനാല്‍റ്റി തുലച്ച് ടീമിനെ തോല്‍വിയിലേക്ക് തള്ളിവിട്ടു. സൗദിയിലെ എഫ്എ കപ്പ് എന്നറിയപ്പെടുന്ന കിംഗ് കപ്പില്‍ നിന്നും പുറത്തായി.
കളിയുടെ രണ്ടാം ഇഞ്ചുറി ടൈമായ 96 ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോ പെനാല്‍റ്റി കിക്ക് പാഴാക്കിയത്. അദ്ദേഹത്തിന്റെ ടീം മത്സരത്തില്‍ നിന്ന് പുറത്തായതോടെ താരത്തിനെതിരെ ആരാധകര്‍ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ എത്തി. ചൊവ്വാഴ്ച (ഒക്ടോബര്‍ 29) സൗദി അറേബ്യയില്‍ നടക്കുന്ന കിംഗ് കപ്പില്‍ ഡിഫന്‍ഡര്‍ വലീദ് അല്‍ അഹമ്മദിലൂടെ എതിര്‍ടീം അല്‍-താവൂന്‍ ലീഡ് നേടി. മത്സരം അവസാന മിനിറ്റിലേക്ക് കടക്കുമ്പോള്‍ ടീമിന് ഒപ്പമെത്താനും കളി അധികസമയത്തേക്ക് നീട്ടിക്കൊണ്ടുപോകാനും കിട്ടിയ അവസരമാണ് റൊണാള്‍ഡോ സമ്മര്‍ദ്ദത്തില്‍ കുടുങ്ങി തുലച്ചത്. 12 വാര അകലെ നിന്ന് 39 കാരനായ സ്പോട്ട് കിക്ക് താരം നഷ്ടമാക്കി.
ഒരു കപ്പ് മത്സരത്തില്‍ നിന്ന് മറ്റൊരു പുറത്തായതിന്റെ ഹൃദയാഘാതം അനുഭവിച്ച റൊണാള്‍ഡോ ഈ അവസ്ഥയില്‍ അതൃപ്തനായിരുന്നു. റൊണാള്‍ഡോ ഒരു വലിയ വേദിയില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത് ഇതാദ്യമല്ല. 2008-ല്‍ മോസ്‌കോയില്‍ ചെല്‍സിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഷൂട്ടൗട്ടില്‍ അയാള്‍ക്ക് പിഴച്ചുവെങ്കിലും ജോണ്‍ ടെറിയുടെ പിഴവിനെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് കിട്ടി. 2024 യൂറോയില്‍ ഫ്രാന്‍സിനെതിരായ ഷൂട്ടൗട്ട് പരാജയത്തിന് ശേഷം അദ്ദേഹത്തിന്റെ പോര്‍ച്ചുഗല്‍ സെമിയില്‍ പുറത്തായിരുന്നു.