• Fri. Mar 14th, 2025

24×7 Live News

Apdin News

cyber-comrades-criticize-g-sudhakaran | കൂട്ട് കൂടുന്നത് സഹോദരനെ കൊലപ്പെടുത്തിയ പാര്‍ട്ടിക്കൊപ്പം: കെപിസിസി പരിപാടിയില്‍ പങ്കെടുത്ത ജി സുധാകരനെ വിമര്‍ശിച്ച് സൈബര്‍ സഖാക്കള്‍

Byadmin

Mar 13, 2025


cyber, comrade, criticize, sudhakaran

ആലപ്പുഴ: സിപിഐഎം നേതാവ് ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ സഖാക്കള്‍. കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിലാണ് സൈബറിടത്ത് സുധാകരനെതിരെ രൂക്ഷ വിമര്‍ശനം വരുന്നത്. കൂട്ട് കൂടുന്നത് സഹോദരനെ കൊലപ്പെടുത്തിയ പാര്‍ട്ടിക്കൊപ്പമാണെന്നാണ് വിമര്‍ശനം.

ആ ചുടു രക്തം മറന്നു, സുധാകരനിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസ്സില്‍ അകാല ചരമം പ്രാപിക്കും തുടങ്ങിയ രീതിയിലാണ് പല ഫേസ്ബുക്കില്‍ പേജിലും വിമര്‍ശനങ്ങള്‍. സുധാകരനെ എംഎല്‍എയും മന്ത്രിയും ആക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ വിരുദ്ധ സംഘത്തിന്റെ ഒപ്പം കൂടി നല്ല പിള്ള ചമയുകയാണെന്നും സൈബര്‍ സഖാക്കള്‍ വിമര്‍ശിക്കുന്നു. ജി സുധാകരനോട് പരമ പുച്ഛം എന്നും പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം കെപിസിസി നടത്തിയ ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തില്‍ സുധാകരന്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമര്‍ശനം.

പരിപാടിയില്‍ സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംസാരിച്ചിരുന്നു. സുധാകരനെ കുറിച്ച് പ്രതിപക്ഷത്തിന് ഒന്നും പറയേണ്ടി വന്നിട്ടില്ലെന്നും പ്രത്യയശാസ്ത്രത്തിന്റെ തടവുകാരനാകാത്തയാളാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജി സുധാകരനെ നോക്കിക്കാണുന്നത് ആദരവോടെയാണെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. പരിപാടിയില്‍ സിപിഐ നേതാവ് സി ദിവാകരനും പങ്കെടുത്തിരുന്നു.



By admin