• Mon. Dec 23rd, 2024

24×7 Live News

Apdin News

cylinder-explodes-in-shiva-temple-in-karnataka-9-ayyappa-devotees-injured | കർണാടകയിൽ ശിവക്ഷേത്രത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; 9 അയ്യപ്പ ഭക്തർക്ക് പരിക്ക്

Byadmin

Dec 23, 2024


ഞായറാഴ്ച രാത്രിയോടെ സായിനഗറിൽ ക്ഷേത്രത്തിലെ മുറിയിൽ കിടന്ന് ഭക്തർ ഉറങ്ങുമ്പോഴായിരുന്നു സംഭവം.

karnataka

കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്ച രാത്രിയോടെ സായിനഗറിൽ ക്ഷേത്രത്തിലെ മുറിയിൽ കിടന്ന് ഭക്തർ ഉറങ്ങുമ്പോഴായിരുന്നു സംഭവം.

ഉടൻ തന്നെ പരിക്കേറ്റ ഒൻപതുപേരെയും കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഭക്ഷണം പാകം ചെയ്ത ശേഷം ഭക്തർ സിലിണ്ടർ നോബ് ശരിയായി ഓഫ് ചെയ്യാത്തതാകാം സ്‌ഫോടനത്തിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ശബരിമലയിലേക്ക് തീർത്ഥാടനത്തിനായി വരാനിരുന്ന ഭക്തർക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്.

.



By admin