
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബി ഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. ഭാര്യ മഞ്ജുഷയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
നേരത്തെ സിങ്കിള്‍ ബെഞ്ച് മുന്‍പാകെ ഇതേ ആവശ്യവുമായി സമീപിച്ചെങ്കിലും അത് തള്ളുകയാണുണ്ടായത്. തല്‍ക്കാലം എസ്ഐടി ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തട്ടെ, ഡിജിപി പ്രത്യേകമായി മേല്‍നോട്ടത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിക്കട്ടെ, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞു കൊണ്ടാണ് സിബിഐ അന്വേഷണ ആവശ്യം തള്ളിയത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ സാധൂകരിക്കുന്ന കാര്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നും സിങ്കിള്‍ ബെഞ്ച് കണ്ടെത്തി.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നവീന്‍ ബാബുവിന്റേത് കൊലപാതകം ആണെന്നതടക്കം സംശയിക്കുന്നതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.