• Mon. Oct 28th, 2024

24×7 Live News

Apdin News

Death of vlogger couple; Priya was strangled by her husband; Postmortem report out | വ്‌ളോഗര്‍ ദമ്പതികളുടെ മരണം; പ്രിയയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Byadmin

Oct 28, 2024


death, vlogger, postmortem

തിരുവനന്തപുരം; പാറശാലയില്‍ വ്‌ളോഗര്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭത്തില്‍ ഭാര്യയുടേത് കൊലപാതകം. ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് സെല്‍വരാജാണ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രിയയെ കഴുത്തുഞെരിക്കാന്‍ സെല്‍വരാജ് ഉപയോഗിച്ച കയര്‍ വീട്ടില്‍നിന്നു കണ്ടെത്തി.

ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്‍വരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ച നിലയിലുമായിരുന്നു. സെല്ലു ഫാമിലി എന്ന പേരിലാണ് ഇവരുടെ യൂട്യൂബ് ചാനല്‍ വെള്ളിയാഴ്ച രാത്രിയിലും യുട്യൂബില്‍ വിഡിയോ അപ്ലോഡ് ചെയ്തിരുന്നു.

എറണാകുളത്ത് ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. മകന്‍ നാട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.



By admin