• Thu. Feb 6th, 2025

24×7 Live News

Apdin News

delhi-exit-poll-2025- | ഡല്‍ഹി തിരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്‍തൂക്കം , ആംആദ്മി കടപുഴകും ; കോണ്‍ഗ്രസ് ഇത്തവണയും നേട്ടമുണ്ടാക്കില്ലെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

Byadmin

Feb 6, 2025


ഭൂരിഭാ​ഗം എക്‌സിറ്റ് പോളുകളും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്

uploads/news/2025/02/762303/6.gif

photo; representative image

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തു വരുന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ കോണ്‍ഗ്രസ് ഇത്തവണയും നേട്ടമുണ്ടാക്കില്ലെന്ന് പ്രവചനം. എക്സിറ്റ് പോൾ ഫലങ്ങളിൽ പൂ​​​ജ്യം മുതൽ ഒരു സീറ്റ് വരെ കോൺ​​ഗ്രസിന് ലഭിക്കുമെന്നാണ് പ്രവചനം. ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ബിജെപിക്കാണ് മുന്‍തൂക്കം. ആംആദ്മിക്ക് മുൻതൂക്കം പ്രവചിക്കുന്ന മൂന്ന് ഫലങ്ങൾ മാത്രമാണ് ഉളളത്.

കോൺ​ഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നും വീ പ്രിസൈഡ് പ്രവചിക്കുന്നു. മൈൻഡ് ബ്രിങ്കിന്റെ പ്രവചന പ്രകാരം കോൺ​ഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നും പറയുന്നു. ചാണക്യയുടെ എക്‌സിറ്റ് പോളില്‍ മാത്രമാണ് കോണ്‍ഗ്രസിന് 2 മുതല്‍ മൂന്ന് സീറ്റ് വരെയും ലഭിക്കുമെന്നും പ്രവചിക്കുന്നത്.എന്നാല്‍ പീപ്പിള്‍സ് പള്‍സിന്റെ പ്രവചനത്തില്‍ കോണ്‍ഗ്രസിന് സീറ്റ് ലഭിക്കാതിരിക്കുന്ന സാഹചര്യവും പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നു.

എക്സിറ്റ് പോള്‍ ഫലം

വീ പ്രിസൈഡിന്റെ പ്രവചന പ്രകാരം ആംആദ്മി പാർട്ടിക്ക് 46 മുതൽ 52 സീറ്റ് ലഭിക്കുമെന്ന് പറയുന്നു. ബിജെപിക്ക് 18 മുതൽ 23 സീറ്റ് വരെയും കോൺ​ഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നും വീ പ്രിസൈഡ് പ്രവചിക്കുന്നു.

മൈൻഡ് ബ്രിങ്കിന്റെ പ്രവചന പ്രകാരം ആംആദ്മി പാർട്ടിക്ക് 44 മുതൽ 49 സീറ്റും, ബിജെപിക്ക് 21 മുതൽ 25 സീറ്റും, കോൺ​ഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നും പറയുന്നു.

ജേണോ മിററിന്റെ പ്രവചനത്തിൽ ആംആദ്മിക്ക് ലഭിക്കുക 45 മുതൽ 48 സീറ്റ് വരെയാണ്. ബിജെപിയ്ക്ക് 18 മുതൽ 20 സീറ്റ് വരെയും കോൺ​ഗ്രസിന് ഒരു സീറ്റും ജേണോ മിറർ പ്രവചിക്കുന്നു. ഇവര്‍ക്ക് പുറമേ ബാക്കി സ്ഥാപനങ്ങളെല്ലാം ബിജെപിക്കാണ് മൂന്‍തൂക്കം പ്രവചിക്കുന്നത്.

ചാണക്യയുടെ എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 39 മുതല്‍ 44 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ആംആദ്മിക്ക് 25 മുതല്‍ 28 വരെയും കോണ്‍ഗ്രസിന് 2 മുതല്‍ മൂന്ന് സീറ്റ് വരെയും ലഭിക്കുമെന്നും ചാണക്യ പ്രവചിക്കുന്നു.

മാട്രിസെയുടെ പ്രവചനത്തിലും ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപി 35 മുതല്‍ 40 വരെ സീറ്റ് ലഭിക്കുമെന്നാണ് മാട്രിസെയുടെ പ്രവചനം. ആംആദ്മി 32 മുതല്‍ 37 സീറ്റുവരെ നേടുമെന്നും മാട്രിസെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് ലഭിക്കുന്നതാകട്ടെ ഒരു സീറ്റും. പി മാര്‍ക് സര്‍വേ പ്രകാരം ബിജെപിക്ക് 40 സീറ്റും ആംആദ്മിക്ക് 30 സീറ്റുമാണ് ലഭിക്കുക.

പീപ്പിള്‍സ് ഇന്‍ സൈറ്റിന്റെ പ്രവചനത്തിലും ബിജെപി തന്നെ മുന്നില്‍. പീപ്പിള്‍സ് ഇന്‍ സൈറ്റ് ബിജെപിക്ക് പ്രവചിക്കുന്നത് 44 സീറ്റുകളാണ്. ആംആദ്മിക്കാകട്ടെ 25 മുതല്‍ 29 സീറ്റുകളും. കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിക്കാനും സീറ്റ് ലഭിക്കാതിരിക്കാനുള്ള സാധ്യതയും പീപ്പിള്‍സ് ഇന്‍ സൈറ്റ് പ്രവചിക്കുന്നു.

പീപ്പിള്‍സ് പള്‍സിന്റെ പ്രവചനത്തില്‍ ബിജെപിക്ക് ലഭിക്കുന്നത് 51 മുതല്‍ 60 സീറ്റുകളാണ്. ആംആദ്മിക്ക് 10 മുതല്‍ 19 വരെയും കോണ്‍ഗ്രസിന് സീറ്റ് ലഭിക്കാതിരിക്കുന്ന സാഹചര്യവും പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നു



By admin