കൊച്ചി: കോവിഡിനുശേഷം സംസ്ഥാനത്തു സ്ത്രീകള്‍ക്കുനേരേയുള്ള ഗാര്‍ഹിക അക്രമങ്ങള്‍ ഇരട്ടി കവിഞ്ഞതായി ആഭ്യന്തര വകുപ്പിന്റെ കണക്ക്. ഒപ്പം സ്ത്രീധനപീഡന മരണനിരക്കും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. 2016 മുതല്‍ കഴിഞ്ഞ ഒക്‌ടോബര്‍ വരെയുള്ള കണക്കാണു ആഭ്യന്തരവകുപ്പ് തയാറാക്കിയത്. 2016 ല്‍ 3455 ഗാര്‍ഹിക പീഡനക്കേസുകളാണു രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ കോവിഡിനുശേഷം ഗാര്‍ഹികപീഡന കേസുകള്‍ ഇരട്ടിയില്‍ അധികമായിട്ടുണ്ട്. 2020 ല്‍ 2707 കേസുകള്‍ റിപ്പോര്‍ട്ട് ചെയîപ്പെട്ടപ്പോള്‍, 2021 ല്‍ 4997, 2022 ല്‍ 5019, 2023 ല്‍ 4710 കേസുകളുമാണു രജിസ്റ്റര്‍ ചെയ്തത്്. 2020 ല്‍ എട്ടു സ്ത്രീധനപീഡന മരണങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. 2021 (9), 2022 (8), 2023 (8) എന്നിങ്ങനെയാണു കണക്ക്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ക്കെതിരേ പ്രാര്‍ത്തിക്കുന്ന ‘വി ദ വുമണ്‍ ഓഫ് ഇന്ത്യ’ എന്ന സംഘടന സുപ്രീംകോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണു സംസ്ഥാന ആഭ്യന്തര വകുപ്പ് ഡാറ്റ കാണിച്ചിരിക്കുന്നത്. ഗാര്‍ഹിക പീഡനനിരോധനനിയമം കര്‍ക്കശമായി നടപ്പാക്കണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം. സംസ്ഥാനത്തു സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക അക്രമം തടയാന്‍ ഫലപ്രദമായി നടപടികള്‍ സ്വീകരിച്ചുവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 20 പോലീസ് ജില്ലകളിലും നേരിട്ടുള്ള ഗാര്‍ഹിക പ്രശ്‌നപരിഹാര സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനനിരോധനനിയമം നടപ്പാക്കാനുള്ള മാര്‍ഗരേഖ പോലീസ് ആസ്ഥാനത്തുനിന്നു എല്ലാ പോലീസ് സ്‌റ്റേഷനുകളിലേയക്കും അയച്ചുകൊടുത്തിട്ടുണ്ട്.
എല്ലാ ജില്ലയിലും ഒരു സീനിയര്‍ വനിതാ പോലീസ് ഓഫീസറെ ഫെസിലിറ്റേഷന്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. കൂടാതെ 14 ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വണ്‍ സ്‌റ്റോപ്പ് സെന്ററുകള്‍ തുടങ്ങി. ഇതു ഹെല്‍പ് ഡെസ്‌ക് പോലെ പ്രവര്‍ത്തിക്കുന്നു. അക്രമത്തിനിരയായി വീട്ടില്‍നിന്നു ഇറങ്ങിപോരേണ്ടിവരുന്ന സ്ത്രീകള്‍ക്കു ഷെല്‍ട്ടല്‍ നല്‍കുക, മെഡിക്കല്‍ കെയര്‍ നല്‍കുക, കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രികളിലേയ്ക്കു റഫര്‍ ചെയîുക, നിയമസഹായം നല്‍കുക, കൗണ്‍സലിങ് നല്‍കുക തുടങ്ങിയവയാണു വണ്‍ സ്‌റ്റോപ്പ് സെന്ററുകളുടെ സേവനം.
നിര്‍ഭയ ആപ്പ് വഴി വിവധ കാര്യങ്ങള്‍ക്കു സൗജന്യ സേവനം നല്‍കുന്നു. സ്ത്രീകള്‍ക്കു സ്വരക്ഷയ്ക്കായി വുമണ്‍ സെല്‍ഫ് ട്രെയിനിങ് പോലീസ് സഹായത്തോടെ നല്‍കി വരുന്നു.
രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ചു ജനമൈത്രി സുരക്ഷാപദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയരക്ഷാ പരിശീലനപരിപാടി സംഘടിപ്പിച്ചു. പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണു സൗജന്യമായി പരിശീലനം നല്‍കുന്നത്. ഇതുവരെ 8,500 വനിതകള്‍ പങ്കെടുത്തു. വിങ്‌സ് വുമണ്‍ സേഫ്റ്റി എക്‌സ്‌പോ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചു. വുമണ്‍ പോലീസിങ്, ചില്‍ഡ്രന്‍ പോലീസിങ് എന്നിവയേപ്പറ്റിയും സോഷ്യല്‍ മീഡിയയില്‍ റീലുകള്‍ വഴി സ്ത്രീകടത്ത്, മയക്കുമരുന്ന് ഉപയോഗം, ലൈംഗിംകചൂഷണം എന്നവയേപ്പറ്റിയും അവബോധം നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.