• Mon. Mar 31st, 2025

24×7 Live News

Apdin News

Drowning in Palakkad and Thiruvalla; A Tamil Nadu native and a Plus Two student met with a tragic end | പാലക്കാടും തിരുവല്ലയിലും മുങ്ങിമരണം; തമിഴ്‌നാട് സ്വദേശിക്കും , പ്ലസ്ടു വിദ്യാര്‍ത്ഥിയ്ക്കും ദാരുണാന്ത്യം

Byadmin

Mar 28, 2025


tagic end, thiruvalla

പാലക്കാട്; പാലക്കാടും തിരുവല്ലയിലും 2 പേര്‍ മുങ്ങിമരിച്ചു. തിരുവല്ലയില്ലയില്‍ കൂട്ടുക്കാരുമൊത്ത് മണിമലയില്‍ കുളിക്കാനായി ഇറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തിരുവല്ല നിരണം കന്യാത്രയില്‍ വീട്ടില്‍ അനന്ദു (17) ആണ് മരിച്ചത്. പുളിക്കീഴ് ഷുഗര്‍ ഫാക്ടറിക്ക് സമീപം ഇന്നുച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിലും യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട് സ്വദേശി രമണന്‍ (20) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്‌ക്കെത്തിയതായിരിന്നു. നരസിമുക്കില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.



By admin