• Sat. Oct 19th, 2024

24×7 Live News

Apdin News

dyfi-says-that-divya-should-not-be-disbelieved-now | പിപി ദിവ്യയെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ ; ആര് പിന്തുണച്ചാലും അംഗീകരിക്കില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

Byadmin

Oct 19, 2024


മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ അയച്ചെന്ന് പറയപ്പെടുന്ന പരാതി വ്യാജമെങ്കില്‍ പോലീസ് കേസെടുക്കട്ടെയെന്നു സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പറഞ്ഞു.

uploads/news/2024/10/741643/3.gif

photo – facebook

കണ്ണൂര്‍ : എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി.ദിവ്യയെ ഇപ്പോള്‍ അവിശ്വസിക്കേണ്ടതില്ലെന്ന് ഡി.വൈ.എഫ്.ഐ. നവീന്‍ ബാബു അഴിമതി നടത്തിയിട്ടുണ്ടോ എന്ന് ഡി.വൈ.എഫ്.ഐക്ക് അറിയില്ല. മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ അയച്ചെന്ന് പറയപ്പെടുന്ന പരാതി വ്യാജമെങ്കില്‍ പോലീസ് കേസെടുക്കട്ടെയെന്നു സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പറഞ്ഞു.

അതേ സമയം പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു രംഗത്തെത്തി.എന്നാല്‍, പാര്‍ട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്നാണ് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറയുന്നത്.

എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി എ.ഡി.എമ്മിന്റെ കുടുംബത്തിനൊപ്പമാണെന്നും കെ.പി. ഉദയഭാനു പറഞ്ഞു . പാർട്ടി പൂർണ്ണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്.അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ല.ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു



By admin