• Mon. Apr 28th, 2025

24×7 Live News

Apdin News

E-challan fraud in Malayalam too, don’t click; Motor Vehicles Department suggests ways to identify fakes | ഇ- ചെല്ലാൻ തട്ടിപ്പ് മലയാളത്തിലും, ക്ലിക്ക് ചെയ്യരുത്; വ്യാജനെ തിരിച്ചറിയാൻ പോംവഴി നിർദേശിച്ച് മോട്ടോർ വാഹനവകുപ്പ്

Byadmin

Apr 28, 2025


e challan, mvd

കൊച്ചി: ട്രാഫിക് നിയമം ലംഘിച്ചു എന്ന് കാണിച്ച് പലരുടെയും വാട്സ്ആപ്പ് നമ്പറിലേക്ക് മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജ സന്ദേശം അയച്ച് നടത്തിയ തട്ടിപ്പിൽ നിരവധിപ്പേരാണ് കുടുങ്ങിയത്. ഇത്രയുംനാൾ ഇം​ഗ്ലീഷിൽ വ്യാജസന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. ഇപ്പോൾ മലയാളത്തിലും സന്ദേശം അയച്ച് തട്ടിപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതിൽ മുന്നറിയിപ്പുമായി രം​ഗത്തുവന്നിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്.

‘Traffic violation notice എന്ന പേരിൽ പലരുടെയും വാട്സ്ആപ്പ് നമ്പറിലേക്ക് മലയാളത്തിൽ മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്.ഇത് വ്യാജനാണ്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് Details,പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഒരു കാരണവശാലും APK ഫയൽ ഓപ്പൺ ചെയ്യരുത്.’- മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.



By admin