• Fri. Mar 14th, 2025

24×7 Live News

Apdin News

ed-summons-k-radhakrishnan-in-karuvannur-bank-fraud | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് : കെ. രാധാകൃഷ്ണന് സമന്‍സ് അയച്ച് ഇഡി

Byadmin

Mar 14, 2025


ed, summons, k, radhakkrishnan, karuvannur, bank, fraud

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന്‍ എംപിക്ക് സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെ ഹാജരാവനാണ് നിര്‍ദേശം സമന്‍സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ ആയിരുന്നതിനാല്‍ സമന്‍സ് കൈപ്പറ്റാന്‍ കഴിഞ്ഞിരുന്നില്ല. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് നടന്ന ഘട്ടത്തില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണന്‍. ഇഡി സമന്‍സ് ലഭിച്ചതായി എംപിയുടെ ഓഫീസ് സ്ഥിരീകരിച്ചു. കേസില്‍ അവസാന ഘട്ട കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കെ രാധാകൃഷ്ണനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്.

ആദ്യ ഘട്ട കുറ്റപത്രം ഇഡി സമര്‍പ്പിച്ചിരുന്നു. നോട്ടീസ് വന്നതായി പിഎ അറിയിച്ചതായി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്നാണ് സമന്‍സ് ലഭിച്ചതെന്ന് അദേഹം പറഞ്ഞു. സമന്‍സ് വിശദമായി പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്ന് അദേഹം പറഞ്ഞു. അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി ഇഡി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ചില നേതാക്കളെ ചോദ്യം ചെയ്യാനുണ്ടെന്നും തൃശൂരിലെ രണ്ട് പ്രമുഖ നേതാക്കളെ അടക്കം പ്രതി പട്ടികയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ഇഡി കേന്ദ്രത്തെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കെ രാധാകൃഷ്ണന് സമന്‍സ് അയച്ചിരിക്കുന്നത്.



By admin