• Tue. Apr 8th, 2025

24×7 Live News

Apdin News

Election Commission prepares for Nilambur by-election; 263 polling booths to be set up | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍; 263 പോളിങ് ബൂത്തുകള്‍ സജ്ജമാക്കും

Byadmin

Apr 8, 2025


election commision

photo; representative

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍.263
263 പോളിങ് ബൂത്തുകള്‍ സജ്ജമാക്കും. 59 പുതിയ പോളിങ് ബൂത്തുകള്‍ ഇതില്‍ ഉള്‍പ്പെടും. ഓരോ ബൂത്തിലേയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതിപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമാണ് നടപ്പാക്കുന്നത്.

സമ്മതിദായകരുടെ എണ്ണം കൂടുതലുള്ള ബൂത്തുകള്‍ക്ക് മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി ആക്‌സിലറി ബൂത്തുകള്‍ക്ക് പകരം പുതിയതായി സ്ഥിരം പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കേണ്ടത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍?ഗനിര്‍ദേശങ്ങള്‍ പരിപൂര്‍ണ്ണമായി പാലിച്ചുകൊണ്ട് പുതിയ പോളിംഗ് ബൂത്തുകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസല്‍ കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിച്ചതോടെയാണ് പുതുതായി 59 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടി സജ്ജീകരിക്കുന്നത്.



By admin