കണ്ണൂര്‍: കണ്ണൂരില്‍ പള്ളിയാമൂലയില്‍ റിസോര്‍ട്ടില്‍ നായകളെ മുറിയിൽ പൂട്ടിയിട്ട് ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തിയ ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. അടുത്തുള്ള വീട്ടിലാണ് റിസോര്‍ട്ട് കെയര്‍ടെക്കറായ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
റിസോര്‍ട്ടിലെ സംഭവത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രണ്ട് നായകളെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് റിസോർട്ടിന് തീയിട്ടത്. റിസോർട്ടിന്റെ ഉൾഭാഗം പൂർണമായി കത്തിനശിച്ചു. പയ്യാമ്പലം ബീച്ചിനോട് ചേർന്നാണ് റിസോർട്ട്.
ഇയാളോട് ജോലി രാജിവെച്ചുപോകണമെന്ന് റിസോര്‍ട്ട് ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പരാക്രമം.
സംഭവമറിഞ്ഞ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് തീകൊളുത്തിയത്. തീപ്പിടിത്തത്തില്‍ രണ്ട് വളര്‍ത്തുനായകളും ചത്തു.