• Fri. Oct 11th, 2024

24×7 Live News

Apdin News

Employees who question the state government’s anti-people policies face retaliation; V Muralidharan | സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ചോദ്യം ചെയ്യുന്ന ജീവനക്കാര്‍ പ്രതികാര നടപടി നേരിടേണ്ടി വരുന്നു; വി മുരളീധരന്‍

Byadmin

Oct 11, 2024


employees, v muralidharan

സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ചോദ്യം ചെയ്യുന്ന ജീവനക്കാര്‍ പ്രതികാര നടപടി നേരിടേണ്ടി വരുന്നെന്് മുന്‍ ന്ദ്രേമന്ത്രി വി മുരളീധരന്‍. രാഷ്ട്രീയമോ, മതവിശ്വാസമോ പുറത്തുപറയാന്‍ ഹിന്ദുക്കളായ തൊഴിലാളികള്‍ ഭയപ്പെടുന്ന സാഹചര്യമാണ് ഇടതുഭരണത്തിന് കീഴിലുള്ളത്.കയ്യില്‍ ചരടോ നെറ്റിയില്‍ കുറിയോ ഉള്ളവരോട് സര്‍ക്കാര്‍ പ്രതികാര മനോഭാവം സ്വീകരിക്കുന്നുവെന്നും മുന്‍കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് സംഘ് മുപ്പത്തിയെട്ടാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സമാനതകളില്ലാത്ത വഞ്ചന നേരിടുന്നു. തൊഴിലാളി വിരുദ്ധ നയങ്ങളെ ചോദ്യം ചെയ്യുന്ന എംപ്ലോയീസ് സംഘ് ജീവനക്കാരുള്‍പ്പെടെയുള്ളവരെ വിദൂര സ്ഥലങ്ങളിലേയ്ക്ക് സ്ഥലം മാറ്റുന്നു. ജീവനക്കാര്‍ക്കൊപ്പം നില്‍ക്കേണ്ട കേരള അഡ്മിനിസ്‌ട്രേട്ടീവ് ട്രൈബുണല്‍ സര്‍ക്കാരിന്റെ ദാസ്യപ്പണിയെടുക്കുന്നുവെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.



By admin