ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായെന്നും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.
![bijapur](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763008/Untitled-1.gif?w=640&ssl=1)
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പോലീസ്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായെന്നും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.
ഇന്ന് രാവിലെ ഇന്ദ്രാവതി നാഷണൽ പാർക്ക് പ്രദേശത്തെ വനമേഖലയിൽ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.
വെടിവെപ്പിൽ 31 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. വീരമൃത്യു വരിച്ച രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാൾ സംസ്ഥാന പോലീസിന്‍റെ ജില്ലാ റിസർവ് ഗാർഡിലും മറ്റൊരാൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൽ നിന്നുള്ളവരാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.