
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് ബോയ്സ് ഹോസ്റ്റലില്‍ എക്സൈസ് പരിശോധന. ആളില്ലാത്ത മുറിയില്‍ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിലെ 20 ഓളം മുറികളിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. അതില്‍തന്നെ നാലു മുറികളില്‍ നിന്നാണ് കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തത് .പരിശോധന പൂര്‍ത്തിയാക്കി എക്‌സൈസ് സംഘം മടങ്ങി.
കുറച്ചുമുന്‍പാണ് പരിശോധന ആരംഭിച്ചത്. വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദംശങ്ങള്‍ ലഭിക്കും. ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഈ റെയ്ഡ് നടക്കുന്ന സന്ദര്‍ഭത്തില്‍ ഉണ്ടായിട്ടുണ്ടോയെന്നുള്ള കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. മുന്‍പൊന്നും തന്നെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കോ പോലീസ് ഉദ്യോഗസ്ഥര്‍ക്കോ ഇവിടെ കയറി പരിശോധന നടത്താന്‍ സാധിച്ചിട്ടില്ല. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. കേരള സര്‍വകലാശാലക്ക് കീഴില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലാണിത്. ഇപ്പോള്‍ ക്യാമ്പസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ മുന്‍ വിദ്യാര്‍ഥികളും ഇവിടെ താമസിക്കാറുണ്ട്.