• Sat. Mar 22nd, 2025

24×7 Live News

Apdin News

expatriate-filed-complaint-against-a-citizen-who-cheated-him-by-not-giving-13-lakhs-dinar | ഓഡിറ്റ് നടത്തിയതോടെ കള്ളി പൊളിഞ്ഞു; കിട്ടാനുള്ളത് 36 കോടിയിലേറെ രൂപ, പ്രവാസിയുടെ പരാതിയിൽ അന്വേഷണം

Byadmin

Mar 22, 2025


കുവൈത്തിലെ തൈമ പൊലീസ് സ്റ്റേഷനിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് 1.3 മില്യൺ കുവൈത്തി ദിനാർ (36 കോടിയിലേറെ ഇന്ത്യന്‍ രൂപ) തട്ടിയെടുത്തെന്ന വിശ്വാസവഞ്ചന ആരോപണത്തിൽ ഒരു പൗരനെ വിളിച്ചുവരുത്തിയത്.

kuwait

കുവൈത്തി പൗരനെതിരെ പ്രവാസി നൽകിയ വിശ്വാസ വഞ്ചന പരാതിയിൽ അന്വേഷണം. കുവൈത്തിലെ തൈമ പൊലീസ് സ്റ്റേഷനിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് 1.3 മില്യൺ കുവൈത്തി ദിനാർ (36 കോടിയിലേറെ ഇന്ത്യന്‍ രൂപ) തട്ടിയെടുത്തെന്ന വിശ്വാസവഞ്ചന ആരോപണത്തിൽ ഒരു പൗരനെ വിളിച്ചുവരുത്തിയത്.

തനിക്ക് ലഭിക്കേണ്ട തുകയേക്കാൾ കുറവാണ് ലഭിച്ചതെന്ന് സൂചിപ്പിക്കുന്ന അക്കൗണ്ടിംഗ് രേഖകളും തെളിവുകളും പരാതിക്കാരൻ നൽകിയിട്ടുണ്ട്. പരാതിക്കാരൻ പറയുന്നതനുസരിച്ച് ഇയാളും ആരോപണവിധേയനായ പൗരനും ഒരു കാർ ഡീലർഷിപ്പിൽ പങ്കാളികളായിരുന്നു.

കഴിഞ്ഞ വർഷാവസാനം പങ്കാളിത്തം അവസാനിപ്പിച്ചു. ഇരു കക്ഷികൾക്കും ഏകദേശം 10 മില്യൺ കുവൈത്തി ദിനാർ വീതം ലഭിച്ചു. എല്ലാം ക്രമത്തിലാണെന്ന് ഉറപ്പാക്കാൻ, പങ്കാളിത്തം ആരംഭിച്ചത് മുതൽ പിരിച്ചുവിടുന്നത് വരെയുള്ള വർഷങ്ങളിലെ കണക്കെടുപ്പും സാമ്പത്തിക ഓഡിറ്റും നടത്താൻ അക്കൗണ്ടിംഗിലും സാമ്പത്തിക ഓഡിറ്റിംഗിലും സ്പെഷ്യലൈസ് ചെയ്ത ഒരു കമ്പനിയെ നിയമിച്ചതോടെയാണ് കാര്യങ്ങൾ പുറത്ത് വന്നത്. തനിക്ക് ഇതിനകം ലഭിച്ച തുകയ്ക്ക് പുറമെ 1 മില്യണിലധികം കുവൈത്തി ദിനാർ അധികമായി ലഭിക്കാനുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരായ കമ്പനിയുടെ കണ്ടെത്തലെന്നും പ്രവാസിയുടെ പരാതിയിൽ പറയുന്നു.



By admin