
കൊച്ചി: പരിശോധനക്കിടെ എന്തിന് ഓടിപ്പോയെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പോലീസ് നോട്ടീസ് നല്‍കും. തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കാനാണ് പോലീസ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊച്ചിയിലെ ഹോട്ടലില്‍ പരിശോധന നടത്താന്‍ എത്തിയപ്പോഴായിരുന്നു ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്.
ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാന്‍സാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈന്‍ മൂന്നാം നിലയിലെ മുറിയില്‍ നിന്ന് ജനാലവഴി താഴേയ്ക്ക് ഇറങ്ങിയോടുകയായിരുന്നു. ലഹരി പരിശോധനക്കിടെ നടന്‍ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോര്‍ന്നതിന് പിന്നില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പരിശോധനക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് നോട്ടീസ്. ജീവനക്കാരുടെയും മൊഴിയും ശേഖരിക്കും.