• Sat. Apr 26th, 2025

24×7 Live News

Apdin News

Father gets 18 years in prison and fined Rs 1.5 lakh for sexually assaulting four-and-a-half-year-old daughter while mother was at work | അമ്മ ജോലിക്ക് പോയ സമയത്ത് നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; അച്ഛന് 18 വർഷം തടവും 1.5 ലക്ഷം പിഴയും

Byadmin

Apr 26, 2025


mother, daughter

ചേർത്തല: ആലപ്പുഴയിൽ നാലര വയസുകാരിയായ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസിൽ നടത്തിയ പ്രതിക്ക് 18 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശിയുംചേർത്തലയിൽ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന 39 വയസുകാരനെയാണ് ‘ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ ) ശിക്ഷിച്ചത്. അമ്മ ജോലിക്ക് പോയ സമയത്ത് പെൺകുട്ടിയെ സ്കൂളിൽ നിന്നും വിളിച്ച് കൊണ്ട് വന്നശേഷമാണ് പ്രതി മകളെ ഉപദ്രവിച്ചത്.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മ മകളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ലൈംഗിക അതിക്രമത്തെക്കുറിച്ച് അറിഞ്ഞതോടെ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 5 ന് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പൂച്ചാക്കൽ ഇൻസ്പെക്ടർ ആയിരുന്ന എം. അജയമോഹനാണ് കുറ്റപത്രം സമർപ്പിച്ചത്.



By admin