
ഷാര്‍ജ: ഷാര്‍ജ വ്യാവസായിക മേഖലയിലെ 10ല്‍ പ്രവര്‍ത്തിക്കുന്ന ആക്രി ഗോഡൗണിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞയുടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.37ഓടെയാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സിന്റെ ഓപറേഷന്‍സ് റൂമില്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീപിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് അടിയന്തിര രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി പ്രദേശം പോലീസ് വളഞ്ഞിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.