• Wed. Oct 23rd, 2024

24×7 Live News

Apdin News

Five killed in Palakkad Kalladidkod car-lorry collision | പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

Byadmin

Oct 23, 2024


പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

uploads/news/2024/10/742283/acc.jpg

പാലക്കാട് കല്ലടിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം. ചൊവ്വാഴ്ച രാത്രി അര്‍ദ്ധരാത്രിയേടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ, കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപമാണ് അപകടമുണ്ടായത്. കാര്‍ യാത്രികരായ ​കോങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചെന്നു പോലീസ് പറഞ്ഞു. രണ്ടുപേർ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുവരുംവഴിയാണു മരിച്ചത്.

പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്നു കാറും എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് വാഹനം വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



By admin