• Tue. Oct 8th, 2024

24×7 Live News

Apdin News

five-tribal-dance-forms-are-new-to-the-state-school-kalolsavam | മംഗലംകളിയും ഇരുള നൃത്തവും; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി അഞ്ച് ഗോത്ര നൃത്ത രൂപങ്ങൾ

Byadmin

Oct 8, 2024


2024–25 അധ്യായന വർഷത്തെ സ്‌കൂൾ കലോത്സവത്തിന് അടുത്തവർഷം ജനുവരിയിൽ തിരുവനന്തപുരം വേദിയാവും

school kalolsavam

photo – facebook

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി അഞ്ച് ഗോത്ര നൃത്ത രൂപങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മംഗലംകളി, പണിയ നൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ കലാരൂപങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്. ഈ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി സ്കൂൾതലം മുതലുള്ള കലോത്സവം നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്.

2024–25 അധ്യായന വർഷത്തെ സ്‌കൂൾ കലോത്സവത്തിന് അടുത്തവർഷം ജനുവരിയിൽ തിരുവനന്തപുരം വേദിയാവും. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15-നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10-നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ 3-നകവും പൂർത്തിയാക്കും.

ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നാഷണൽ അച്ചീവ്മെന്റ് എക്സാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിൽ തീയതി മാറ്റുകയായിരുന്നു.



By admin