• Sun. Apr 20th, 2025

24×7 Live News

Apdin News

five-year-old-boy-died-after-falling-into-well-one-boy-rescued-in-vadakara- | കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു , സംഭവം വടകരയില്‍

Byadmin

Apr 19, 2025


ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

uploads/news/2025/04/776664/death images.gif

photo – facebook

കോഴിക്കോട്: കോഴിക്കോട് വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കരുവഞ്ചേരിയിലെ വീടിനടുത്ത് പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കരുവഞ്ചേരിയിലെ നിവാൻ (5) ആണ് മരിച്ചത്.മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റിൽ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കൽപ്പടവുകളിൽ പിടിച്ചു നിന്നതിനാലാണ് ഈ കുട്ടി രക്ഷപ്പെട്ടത്.

മരിച്ച നിവാൻ വെള്ളത്തിലേക്ക് വീണുപോവുകയായിരുന്നു. കൽപ്പടവുകളിൽ പിടിച്ചുനിൽക്കാനായിരുന്നില്ല. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നി രക്ഷ സേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും നാട്ടുകാർ കുട്ടികളെ പുറത്തെടുത്തിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും ആശുപത്രിയിലെത്തിക്കുകയാരുന്നു. എന്നാൽ, നിവാനെ രക്ഷിക്കാനായില്ല.



By admin