തുല്യത സർട്ടിഫക്കറ്റ് നൽകുന്നതിലെ നടപടി ക്രമങ്ങൾ സുത്യാരകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചുമതല യു ജി സിക്ക് കൈമാറുന്നതെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.

വിദേശസർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് എത്തുന്നവർക്ക് ഇനി തുല്യത സർട്ടിഫിക്കറ്റ് നൽകുന്നത് യുജിസി. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. തുല്യത സർട്ടിഫക്കറ്റ് നൽകുന്നതിലെ നടപടി ക്രമങ്ങൾ സുത്യാരകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചുമതല യു ജി സിക്ക് കൈമാറുന്നതെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. കാലതാമസം ഒഴിവാക്കാനാണ് പുതിയ ചട്ടങ്ങളെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഓൺലൈനായി തുല്യതയ്ക്ക് അപേക്ഷ നൽകാനായി പ്രത്യേക വെബ്സൈറ്റ് നിലവിൽ വരും. പതിനഞ്ച് ദിവസത്തിനുള്ളിൽ തുല്യത സർട്ടിഫിക്കറ്റ് ലഭിക്കാനായി യു ജി സി കമ്മറ്റി രൂപീകരിക്കും. ഇതിനായി രേഖകൾ സമർപ്പിക്കണം ഇന്ത്യയിലെ കോഴ്സിന്റെ മാനദണ്ഡം കണക്കിലെടുത്താകും നടപടികൾ.