• Mon. Apr 28th, 2025

24×7 Live News

Apdin News

four-wickets-for-bumrah-and-mumbai-indians-beat-lucknow-super-giants | ബുമ്രയ്ക്ക് നാല് വിക്കറ്റ്, മുംബൈക്ക് തുടര്‍ച്ചയായ അഞ്ചാം ജയം ; പന്ത് വീണ്ടും നിരാശ ! ലക്‌നൗവിന് തോല്‍വി

Byadmin

Apr 27, 2025


വില്‍ ജാക്‌സ് രണ്ട് പേരെ പുറത്താക്കി.

lucknow, four wicket

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 54 റണ്‍സ് തോല്‍വി. മുംബൈ ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലക്‌നൗ 20 ഓവറില്‍ 161ന് എല്ലാവരും പുറത്തായി. 22 പന്തില്‍ 35 റണ്‍സെടുത്ത ആയുഷ് ബദോനിയാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍. ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. ട്രന്റ് ബോള്‍ട്ടിന് രണ്ട് വിക്കറ്റുണ്ട്. വില്‍ ജാക്‌സ് രണ്ട് പേരെ പുറത്താക്കി.

മൂന്നാം ഓവറില്‍ തന്നെ ല്കനൗവിന് ആദ്യ വിക്കറ്റ് നഷ്ടമായി. എയ്ഡന്‍ മാര്‍ക്രം (9), ബുമ്രയുടെ പന്തില്‍ നമന്‍ ധിറിന് ക്യാച്ച് മാര്‍ക്രം മടങ്ങുന്നത്. പവര്‍ പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തില്‍ നിക്കോളാസ് പുരാനും (27) മടങ്ങി. വില്‍ ജാക്‌സിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച്. പീന്നീടെത്തിയത് ക്യാപ്റ്റന്‍ റിഷഭ് പന്ത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ പന്ത്, തൊട്ടടുത്ത പന്തില്‍ കരണ്‍ ശര്‍മയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ മൂന്നിന് 64 എന്ന നിലയിലായി ലക്‌നൗ. ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ ല്കൗവിന് സാധിച്ചില്ല. ബദോനിയും മിച്ചല്‍ മാര്‍ഷും (24 പന്തില്‍ 34) നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും മാര്‍ഷിനെ പുറത്താക്കി ബോള്‍ട്ട് മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നാലെ ബദോനിയേയും ബോള്‍ട്ട് മടക്കി. 24 റണ്‍സെടുത്ത ഡേവിഡ് മില്ലറെ ബുമ്രയും തീര്‍ത്തതോടെ ലക്‌നൗ തോല്‍വി സമ്മതിച്ചു. അതേ ഓവറിലെ അവസാന രണ്ട് പന്തുകളില്‍ അബ്ദുള്‍ സമദ് (2), ആവേശ് ഖാന്‍ (0) എന്നിവരേയും ബുമ്ര മടക്കി. രവി ബിഷ്‌ണോയി (13)

നേരത്ത, രണ്ട് സിക്സുകള്‍ പറത്തി മികച്ച തുടക്കം നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് മുംബൈ ഇന്ത്യന്‍സിന് ആദ്യം നഷ്ടമായത്. 5 പന്തില്‍ 12 റണ്‍സെടുത്ത രോഹിത്തിനെ പരിക്ക് മാറി മടങ്ങിയെത്തിയ അതിവേഗക്കാരന്‍ മായങ്ക് യാദവ് പുറത്താക്കുകയായിരുന്നു. എങ്കിലും തകര്‍ത്തടിച്ച സഹ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ മുംബൈയെ പവര്‍പ്ലേയില്‍ 66-1 എന്ന ശക്തമായ നിലയിലെത്തിച്ചു. 32 പന്തുകളില്‍ ആറ് ഫോറും നാല് സിക്സറുകളും സഹിതം 58 റണ്‍സെടുത്ത റിക്കിള്‍ട്ടണെ 9-ാം ഓവറില്‍ സ്പിന്നര്‍ ദിഗ്വേഷ് രാത്തി പുറത്താക്കി. വണ്‍ഡൗണ്‍ ബാറ്റര്‍ വില്‍ ജാക്സിനെ 12-ാം ഓവറിലെ മൂന്നാം പന്തില്‍ പ്രിന്‍സ് യാദവ് ബൗണ്‍ഡാക്കുകയും ചെയ്തപ്പോള്‍ മുംബൈ സ്‌കോര്‍ 116-3. നേരിട്ട 21 പന്തുകളില്‍ 29 റണ്‍സാണ് ജാക്സിന്റെ സമ്പാദ്യം. 13-ാം ഓവറില്‍ രവി ബിഷ്ണോയിയുടെ കറങ്ങും പന്തില്‍ മടങ്ങിയ തിലക് വര്‍മ്മ അഞ്ച് ബോളുകളില്‍ ആറ് റണ്‍സിലൊതുങ്ങി.

താളം കണ്ടെത്തിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രീസില്‍ നില്‍ക്കേ 15 ഓവറില്‍ 157-4 എന്ന സ്‌കോറിലായിരുന്നു.
തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കിനെ മായങ്ക് യാദവ് ബൗള്‍ഡാക്കി. സ്‌കൈ 27 പന്തുകളില്‍ ഫിഫ്റ്റി കണ്ടെത്തി. 18-ാം ഓവറില്‍ സിക്‌സര്‍ പറത്തി ഫിഫ്റ്റി തികച്ച സൂര്യയെ തൊട്ടടുത്ത പന്തില്‍ ആവേഷ് ഖാന്‍, മിച്ചല്‍ മാര്‍ഷിന്റെ കൈകളെത്തിച്ചു. 28 ബോളുകളില്‍ 54 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അവസാന ഓവറുകളില്‍ നമാന്‍ ധിര്‍- കോര്‍ബിന്‍ ബോഷ് സഖ്യം നടത്തിയ വെടിക്കെട്ട് മുംബൈയെ 200 കടത്തി.



By admin