• Mon. Mar 10th, 2025

24×7 Live News

Apdin News

Free ride stickers will not be made mandatory if autorickshaws do not have meters; Transport Department withdraws order | ഓട്ടോറിക്ഷകളില്‍ മീറ്ററിട്ടില്ലെങ്കില്‍ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ല; ഉത്തരവ് പിന്‍വലിച്ച് ഗതാഗത വകുപ്പ്‌

Byadmin

Mar 10, 2025


transport department

ഓട്ടോറിക്ഷ തൊഴിലാളികളുമായുള്ള തര്‍ക്കത്തില്‍ ഗതാഗത വകുപ്പ് നിലപാട് മയപ്പെടുത്തുന്നു. മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും. ഓട്ടോ തൊഴിലാളി യൂണിയന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സ്റ്റിക്കര്‍ പതിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ മന്ത്രിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഉത്തരവ് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനമായത്. ഇക്കാര്യം നാളെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിയമസഭയെ അറിയിക്കും. ഇതിന് പിന്നാലെ ഓട്ടോ തൊഴിലാളികളുടെ പണിമുടക്കും പിന്‍വലിക്കും.

അതേസമയം, മാര്‍ച്ച് ഒന്ന് മുതലാണ് ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്ര എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കി തുടങ്ങിയത്. എന്നാല്‍, ഭൂരിപക്ഷ ഓട്ടോകളും സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നില്ല.



By admin