• Sat. Feb 8th, 2025

24×7 Live News

Apdin News

Girlfriend chatted with someone else, boyfriend publicly beat her up and threw her mobile phone, arrested | കാമുകി മറ്റൊരാളോട് ചാറ്റ് ചെയ്തു, പരസ്യമായി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ച് കാമുകന്‍, അറസ്റ്റ്‌

Byadmin

Feb 8, 2025


girl friend, arrested

മലപ്പുറം: പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്പില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. പരാതിക്കാരിയുമായി ഇയാള്‍ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനത്തുമംഗലം ബൈപാസില്‍ വെച്ചാണ് മൊബൈല്‍ എറിഞ്ഞു പൊട്ടിച്ചത്. പിന്നീട് കൊടികുത്തിമലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേല്‍പ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.



By admin