• Fri. Oct 11th, 2024

24×7 Live News

Apdin News

Gold smuggling money is not said to be used by banned organizations; The police rejected the governor’s remarks | സ്വര്‍ണക്കടത്ത് പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി പറഞ്ഞിട്ടില്ല; ഗവര്‍ണറെ തള്ളി പോലീസ്

Byadmin

Oct 10, 2024


gold smuggling, police, governor

തിരുവനന്തപുരം; സ്വര്‍ണക്കടത്ത് പണം നിരോധിത സംഘടനകള്‍ ഉപോയിഗക്കുന്നതായി പോലീസ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയതായുള്ള ഗവര്‍ണറുടെ പരാമര്‍ശം തള്ളി പോലീസ്. ഇങ്ങനെ ഒരു പരാമര്‍സം ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയട്ടില്ലായെന്ന് പോലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വെബ്‌സൈറ്റില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന്‍രെയും ഹവാല പണത്തിന്റെയും വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിക്കുന്നതായി പരാമര്‍ശിച്ചട്ടില്ല.രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിക്കുന്നുവെന്നും പരാമര്‍ശമില്ല.മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍സം ഉയര്‍ത്തിപിടിച്ച് ഗവര്‍ണര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.
സാധാരണയായി ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്കു കേരള പോലീസ് ഇത്തരത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി മറുപടി നല്‍കാറില്ല.
എന്തെങ്കിലും വിശദീകരണം നല്‍കണമെങ്കില്‍ ആഭ്യന്തര സെക്രട്ടറി വഴി ചീഫ്
സെക്രട്ടറിയാണു മറുപടി നല്‍കേണ്ടത്.



By admin