• Sat. Feb 1st, 2025

24×7 Live News

Apdin News

government-job-for-nenmara-double-murder-victim-sudhakaran-daughter-athulya-health-minister-veena-george-assured-to-chennithala | ‘നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്‍റെ മൂത്ത മകൾക്ക് സർക്കാർ ജോലി; ആരോഗ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ചെന്നിത്തല

Byadmin

Feb 1, 2025


പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലി ഉടൻ നൽകാൻ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നാണ് ചെന്നിത്തല അറിയിച്ചത്.

ramesh chennithala

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട സുധാകരന്‍റെ മൂത്ത മകൾ അതുല്യക്ക് സർക്കാർ തലത്തിൽ ജോലി നൽകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി രമേശ് ചെന്നിത്തല. പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലി ഉടൻ നൽകാൻ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നാണ് ചെന്നിത്തല അറിയിച്ചത്.

കുട്ടികൾ ഇപ്പോൾ താമസിക്കുന്ന കുഴൽമന്ദത്തിന് അടുത്തുള്ള ചിതലിയിലെ ബന്ധുവീട്ടിലെത്തി ചെന്നിത്തല കുട്ടികളെ ആശ്വസിപ്പിച്ചിരുന്നു. ഇവിടെ വച്ച് ആരോഗ്യ മന്ത്രിയെ ഫോണിൽ വിളിച്ചാണ് ചെന്നിത്തല അതുല്യക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ടതും മന്ത്രി ഉറപ്പ് നൽകിയതും. കൊല്ലപ്പെട്ട സുധാകരന്‍റെ രണ്ടാമത്തെ മകൾ അഖിലയുടെ വിദ്യാഭ്യാസം വനിത വികസന കോർപ്പറേഷൻ ഏറ്റെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഇതിൻ്റെ ഭാഗമായി രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ വീട് സന്ദർശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

ഇതോടൊപ്പം രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാം പദ്ധതിയിലെ ഫണ്ടിൽ നിന്ന് അരലക്ഷം രൂപ ആദ്യധനസഹായമായി കുട്ടികൾക്ക് നൽകാനും തീരുമാനിച്ചു. നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസിനുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ചെന്നിത്തല ചൂണ്ടികാട്ടി.



By admin