
ഭരണതലത്തില്‍ അഴിമതി അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കഴിഞ്ഞു. അഴിമതി മുക്ത കേരളം ക്യാമ്പയിന്‍ നിര്‍ണായക നേട്ടം കൈവരിച്ചു. അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ അവരെ കുടുക്കാന്‍ പദ്ധതി നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 36 അഴിമതിക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പ് വഴി 2025 ഇത് വരെ അഴിമതിക്കാരായ 36 പേരെ അറസ്റ്റ് ചെയ്‌തെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാര്‍ച്ചില്‍ 8 കേസുകളില്‍ മാത്രം 16 പേരെ പിടികൂടി. മൂന്നുമാസത്തിനുള്ളില്‍ ഇത്രയധികം കേസുകള്‍ ആദ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിജിലന്‍സ് പ്രവര്‍ത്തനങ്ങളില്‍ കാലികമായ പ്രൊഫഷലിസം കൊണ്ടു വന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് നടപടി എടുത്തിട്ടുണ്ട്. കൈക്കൂലിക്കാരായ 700 ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വിജിലന്‍സ് തയ്യാറാക്കി.