മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ 100 കടന്നതായി റിപ്പോര്‍ട്ട്. സോലാപൂരില്‍ നിന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. സോലാപൂരിന് പുറമെ, പൂനെ, പിംപ്രി ചിഞ്ച്വാഡ്, പൂനെ റൂറല്‍ എന്നിവിടങ്ങളിലും ജിബിഎസ് സംശയിക്കുന്ന 18 കേസുകളും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 101 രോഗികളില്‍ 16 പേര്‍ വെന്റിലേറ്ററിലാണ്. രോഗബാധിതരായവരില്‍ 68 പേര്‍ പുരുഷന്മാരും 33 പേര്‍ സ്ത്രീകളുമാണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ വിശകലനത്തില്‍ വ്യക്തമാക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു .
81 രോഗികള്‍ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ നിന്നും 14 പേര്‍ പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ നിന്നും ബാക്കിയുള്ള 6 പേര്‍ മറ്റ് ജില്ലകളില്‍ നിന്നുമാണ്. പ്രധാനമായും സിന്‍ഹഗഡ് റോഡ്, ഖഡക്വാസ്ല, ധയാരി, കിര്‍കത്ത്-വാദി, എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലും സ്ഥിരീകരിച്ചിരിക്കുന്നത്.