• Thu. Mar 13th, 2025

24×7 Live News

Apdin News

half-price-scam-k-n-anandakumar-remanded | പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിനെ ഈ മാസം 26വരെ റിമാന്റ് ചെയ്‌തു

Byadmin

Mar 13, 2025


uploads/news/2025/03/769188/13.gif

photo – facebook

കൊച്ചി : പാതിവില തട്ടിപ്പില്‍ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിനെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കോടതി ഇടക്കാല ജാമ്യം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് റിമാന്‍ഡ്. ഈ മാസം 26 ന് അകം മൂവാറ്റുപുഴ കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ഇയാളുടെ ചികിത്സ സംബന്ധിച്ച കാര്യം മൂവാറ്റുപുഴ ജയില്‍ സൂപ്രണ്ടിന് തീരുമാനിക്കാം.

മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് ആനന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ആനന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . സായ് ഗ്രാമിന്റെ് അക്കൗണ്ടിലേക്ക് വന്നിട്ടുള്ള പണം വിവിധ സംഘടനകളും വ്യക്തികളും സഹായിച്ചതാണെന്നും തട്ടിപ്പ് പണമല്ലെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആനന്ദ കുമാര്‍ വാദിച്ചത്. എന്നാല്‍ തട്ടിപ്പില്‍ വ്യക്തമായ പങ്കുണ്ടെന്ന് പ്രോസിക്യൂഷന്റെ വാദിച്ചിരുന്നു.



By admin