• Wed. Mar 12th, 2025

24×7 Live News

Apdin News

hanger-hook-stuck-in-throat-for-2-days-15-year-old-undergoes-3-hour-complex-surgery | തൊണ്ടയിൽ ഹാങ്ങ‍ർ ഹുക്ക് കുടുങ്ങി; 15കാരന് 3 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ

Byadmin

Mar 12, 2025


മാർച്ച് 10ന് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 15 വയസുകാരന്റെ ജീവനാണ് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്.

hanger hook, surgery

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക്, എൻഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മാർച്ച് 10ന് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 15 വയസുകാരന്റെ ജീവനാണ് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് രണ്ട് ദിവസമായി കുടുങ്ങിയിരുന്ന ഹാങ്ങർ ഹുക് പുറത്തെടുത്തത്.

കുട്ടിയുടെ അന്നനാളത്തിൽ സാരമായ ക്ഷതം ഏൽപ്പിച്ച്, ശ്വാസനാളത്തിലും ഞെരുക്കം ഉണ്ടാകാവുന്ന നിലയിൽ ഇരുന്ന ഹുക് എൻഡോസ്കോപ്പിലൂടെ മെറ്റലും, പ്ലാസ്റ്റിക്കും വെവ്വേറെയാക്കിയാണ് പുറത്തെടുത്തത്. അപകടനില തരണം ചെയ്ത കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.



By admin