• Fri. Feb 7th, 2025

24×7 Live News

Apdin News

hate-speech-case-high-court-granted-anticipatory-bail-for-pc-george-sought-an-explanation-from-the-police | വിദ്വേഷ പരാമര്‍ശ കേസ്; പിസി ജോര്‍ജിന് ആശ്വാസം, മുൻകൂര്‍ ജാമ്യം അനുവദിച്ചു, പൊലീസിനോട് വിശദീകരണം തേടി

Byadmin

Feb 7, 2025


പിസി ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി.

p c george

മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പിസി ജോര്‍ജ് നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. പിസി ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി.

കോടതി കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജിയിൽ പോലീസിനോട് കോടതി വിശദീകരണം തേടി.

കോട്ടയം അഡീഷണൽ സെഷൻസ് കോടതി മുന്‍പ് പിസി ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. നാലു തവണ മുൻകൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചശേഷമാണ് ഇന്നലെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ജി തള്ളിയതോടെ ഇന്ന് ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്.



By admin