• Sat. Oct 5th, 2024

24×7 Live News

Apdin News

He was stabbed in the shooting set and fled to the forest; After a long search, ‘Puthupalli Sadhu’ was found | ഷൂട്ടിംഗ് സെറ്റില്‍ ഇടഞ്ഞ് കുത്തു കൂടി കാട്ടിലേക്ക് വിരണ്ടോടി; നീണ്ട തെരച്ചിലിനൊടുവില്‍ ‘പുതുപ്പള്ളി സാധു’ വിനെ കണ്ടെത്തി

Byadmin

Oct 5, 2024


uploads/news/2024/10/738908/elephant.jpg

കോതമംഗലം: തെലുങ്ക് താരം വിജയ് ദേവരഗൊണ്ടയുടെ ഭൂതത്താന്‍കെട്ട് തുണ്ടത്തില്‍ വനമേഖലയിലെ ഷൂട്ടിങ് സെറ്റില്‍ കൊമ്പന്‍മാര്‍ കുത്തുകൂടി ഇടഞ്ഞു കാടുകയറിയ ആനയെ കണ്ടെത്തി. ആരോഗ്യവാനായ ആനയെ പുറത്തേക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങി. പുതുപ്പളളി ‘സാധു’ എന്ന നാട്ടാനയാണ് വിരണ്ടോടി കാട്ടിലേക്ക് കയറിയത്. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്.

ആറു ദിവസമായി നടന്നു വരുന്ന ഷൂട്ടിങ് ഇന്നലെ വൈകിട്ട് പാക്കപ്പായ ശേഷം ഷൂട്ടിങ്ങിനു കൊണ്ടുവന്ന ആനകളെ ലോറിയില്‍ കയറ്റുമ്പോഴാണ് ആനകള്‍ ഏറ്റുമുട്ടിയത്. മൂന്ന് പിടിയാനയും രണ്ട് കൊമ്പന്‍മാരുമാണ് സിനിമാസംഘത്തില്‍ ഉണ്ടായിരുന്നത്. വനപാലകരും പാപ്പാന്മാരും ഷൂട്ടിങ് സൈറ്റിലുണ്ടായിരുന്നവരും മലയാറ്റൂര്‍ ഡി.എഫ്.ഒ.ഖുറ ശ്രീനിവാസ്, തുണ്ടം റേഞ്ച് ഓഫീസര്‍ കെ.അരുണ്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുതുപ്പള്ളി സാധുവിനായി രാത്രി വൈകിയും അനേ്വഷണം നടത്തിട്ടും കണ്ടിരുന്നില്ല.

ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഒരു കൊമ്പന്‍ മറ്റൊന്നിനെ പുറകില്‍ നിന്ന് കുത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഷൂട്ടിങ്ങിനായി ചങ്ങലയും മറ്റും നീക്കം ചെയ്തിരുന്നതിനാല്‍ കുത്തുകൊണ്ട് ആനകളിലൊന്ന് തിരിഞ്ഞു കുത്തിയതായി പറയുന്നു. ഇതോടെ ഇടത്ത രണ്ട് ആനകളും കാട്ടിനുള്ളിലേക്കു ഓടിക്കയറി. പാപ്പാന്മാരും മറ്റും പിന്നാലെ എത്തിയെങ്കിലും ഒന്നിനെ മാത്രമെ പിടികൂടി തിരികെ എത്തിക്കാനായുള്ളു. കുത്തു കൊണ്ട മറ്റൊരാനയായ പുതുപ്പള്ളി സാധു തുണ്ടം ഭാഗത്തെ തേക്ക് പ്ലാന്റേഷന്‍ പിന്നിട്ട് മാട്ടുങ്കല്‍ തോടും ചതുപ്പും കടന്ന് ഉള്‍വനത്തിലേക്കു കടക്കുകയായിരുന്നു.

ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നെന്നാണ് സംഭവത്തിന് ദൃക്‌സാക്ഷികളായ ആളുകള്‍ പറയുന്നത്. ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവര്‍ത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി. വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.



By admin