• Tue. Apr 15th, 2025

24×7 Live News

Apdin News

Heavy summer rains; extensive damage in many parts of the state | വേനല്‍ മഴ ശക്തം; സംസ്ഥാനത്ത് പലയിടത്തും വന്‍ നാശനഷ്ടം

Byadmin

Apr 13, 2025


summer rain

സംസ്ഥാനത്ത് പലയിടത്തും പെയ്ത വേനല്‍ മഴയില്‍ വ്യാപക നാശനഷ്ടം. തൃശൂര്‍ കുന്നംകുളത്ത് മിന്നല്‍ചുഴലിയില്‍ വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. എറണാകുളം വട്ടേക്കുന്നത്ത് മിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു. ഇന്ന് പുലര്‍ച്ച ഉണ്ടായ ശക്തമായ മിന്നലിനെ തുടര്‍ന്ന് 70 അടിയോളം ഉയരമുള്ള തെങ്ങിനാണ് തീപിടിച്ചത്. വട്ടേകുന്നം സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ വീടിനു സമീപമുള്ള തെങ്ങാണ് നിന്ന് കത്തിയത്.

കൊച്ചി നഗരത്തില്‍ ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ചെ വരെ ശക്തമായ മഴയാണ് പെയ്തത് . പാലാരിവട്ടം എംജി റോഡ് കടവന്ത്ര വൈറ്റില തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. നഗരത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ ചുഴലില്‍ തൃശ്ശൂര്‍ കുന്നംകുളത്ത് വ്യാപക നാശനഷ്ടങ്ങളാണു ണ്ടായത് . കാട്ടു കാമ്പാല്‍ ചിറയിന്‍കാട് മേഖലയിലെ മിന്നല്‍ചൂഴലിയില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു . വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണ ആണ് വീടുകള്‍ തകരാറിലായത്. പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ട് .



By admin