• Fri. Oct 4th, 2024

24×7 Live News

Apdin News

Hema Committee Report; Many who testified did not reveal the names of the accused, and the victims could not be forced to go ahead with the court case | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴി നല്‍കിയ പലരും പ്രതികളുടെ പേര് വെളിപ്പെടുത്തിയട്ടില്ല, കോടതി കേസുമായി പോകാന്‍ ഇരകളെ നിര്‍ബന്ധിക്കാനാവില്ല

Byadmin

Oct 3, 2024


hema committe, court case

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലെടുത്ത നടപടികള്‍ സംബന്ദിച്ച വിശദാംശങ്ങള്‍ പ്രത്യേക അന്വേഷണ സംഘം സര്‍ക്കാര്‍ മുഖേന കൈമാറിയതിനൊപ്പം രണ്ട് വനിതാ ഐ പി എസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയും ഹൈക്കോടതിയില്‍ വിവരങ്ങള്‍ ധരിപ്പിച്ചു. അന്വേഷണ സംഘത്തിന്‍രെ റിപ്പോര്‍ട്ട് മുദ്രവച്ച കവറിലും സര്‍ക്കാരിന്റെ സത്യവാങ്മൂലം പ്രത്യേകമായും സമര്‍പ്പിക്കുകയായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയ പലരും പ്രതികളുടെ പേരുവെളിപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസുമായി മുന്നോട്ടു പോകാന്‍ ഇരകളെ നിര്‍ബന്ധിക്കാന്‍ ആവില്ലെന്നും
ഹൈക്കോടതി പ്രത്യേക ബഞ്ച് വ്യക്തമാക്കി.

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടുവരാനാണ് പലരും കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. യാതൊരു സമ്മര്‍ദവും ഇല്ലാതെയാണ് കേസുമായി മുന്നോട്ടു പോവാന്‍ താല്‍പര്യമില്ലെന്ന് മൊഴിനല്‍കിയവര്‍ തീരുമാനിച്ചതെന്നും കോടതി വിലയിരുത്തി. കൂടാതെ സിനിമ മേഖലയില്‍ ഒന്നാകെ വരുത്തേണ്ട മാറ്റങ്ങള്‍ സര്‍ക്കാരും കോടതിയില്‍ വിശദീകരിച്ചു.



By admin