
കൊച്ചി; 1526 കോട് വിലമതികുന്ന ഹെറോയിന്‍ കടയില്‍ വച്ച്പിടികൂടിയ കേസില്‍ പ്രതികളെ വെറുതെ വിട്ട് കോടതി.ലക്ഷദീപിന് അടുത്ത് കടലില്‍ രണ്ട് ബോട്ടുകളില്‍ നിന്നും 1526 കോടി വലിമതിക്കുന്ന 218 കിലോ ഗ്രാം ഹെറോയിന്‍ പിടികൂടിയ കേസില്‍ വിചാരണ നേരിട്ട പ്രതികളെ മുഴുവന്‍ എറണാകുളം അഡീഷണല്‍ സെഷന്‍ കോടതി വെറുതെ വിട്ടു.
കുറ്റകൃത്യത്തിന് പങ്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി പ്രതികളെ കുറ്റവിമുക്തമാക്കിയത്. 20 പേരെ കടലില്‍ വച്ചും 4 പേരെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് വെച്ചും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മൊത്തം പിടിയിലായ 24 പേരും ജയിലില്‍ നിന്ന് നേരിട്ട് വിചാരണ നേരിട്ട ശേഷമാണ് മോചിതരാകുന്നത്. 2022 മെയ് മാസത്തിലാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ വച്ച് ഹെറോയിന്‍ ഒളിപ്പിച്ചിരുന്ന രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍ എടുക്കുന്നത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കസ്റ്റഡിയില്‍ എടുത്ത് കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു.