• Tue. Oct 22nd, 2024

24×7 Live News

Apdin News

high-levels-of-uranium-found-drinking-water-in-chhattisgarh | ഛത്തീസ്​ഗഢിലെ ആറ് ജില്ലകളിലെ കുഴൽക്കിണർ ജലത്തിൽ യുറേനിയത്തിന്റെ അളവ് വളരെക്കൂടുതലെന്ന് പഠനറിപ്പോര്‍ട്ട്

Byadmin

Oct 22, 2024


ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ലിറ്ററിൽ 15 മൈക്രോഗ്രാം പരിധിയുടെ മൂന്നോ നാലോ ഇരട്ടിയാണ് ഛത്തീസ്​ഗഢിലെ കിണറുകളിൽ കണ്ടെത്തിയത്.

charrisgrah

ഛത്തീസ്​ഗഢിലെ ആറ് ജില്ലകളിലെ കുഴൽക്കിണർ ജലത്തിൽ യുറേനിയത്തിന്റെ അളവ് വളരെക്കൂടുതലെന്ന് പഠനറിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ലിറ്ററിൽ 15 മൈക്രോഗ്രാം പരിധിയുടെ മൂന്നോ നാലോ ഇരട്ടിയാണ് ഛത്തീസ്​ഗഢിലെ കിണറുകളിൽ കണ്ടെത്തിയത്.

പലയിടത്തും ലിറ്ററിന് 30 മൈക്രോഗ്രാം എന്ന പരിധിയേക്കാൾ കൂടുതലാണ്. കുടിവെള്ളത്തിൽ യുറേനിയത്തിന്റെ അളവ് വർധിക്കുന്നത് കാൻസർ, ശ്വാസകോശ, ത്വക്ക്, വൃക്ക രോഗങ്ങൾക്ക് കാരണമാകുമെന്നും പറയുന്നു.

ലോകാരോ​ഗ്യ സംഘടന 2017ലാണ് ലിറ്ററിൽ 6 മൈക്രോ​ഗ്രാമിൽ കൂടരുതെന്ന് നിഷ്കർഷിച്ചത്. ഇന്ത്യയെപ്പോലുള്ള ചില രാജ്യങ്ങൾ പരിധിയിലും കൂടുതൽ യുറേനിയത്തിന്റെ അളവ് കുടിവെള്ളത്തിൽ കണ്ടെത്തിയത് ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. അതേസമയം, ജൂണിൽ ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ നടത്തിയ പഠനത്തിൽ ലിറ്ററിന് 60 മൈക്രോഗ്രാം സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.



By admin