• Sat. Jan 18th, 2025

24×7 Live News

Apdin News

home-birth-31-year-old-woman-and-baby-lost-life | വീട്ടിൽ പ്രസവം; ആദ്യം കുഞ്ഞ് മരിച്ചു, പിന്നാലെ അബോധാവസ്ഥയിലായ 31കാരി അമ്മയും, കേസെടുത്ത് പോലീസ്

Byadmin

Jan 18, 2025


യുവതിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്. അമ്മയുടെ വീട്ടിൽ വച്ചാണ് പ്രസവമെടുത്തത്.

death

തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയില്‍ വീട്ടിലെ പ്രസവത്തിനിടെ 31കാരിയും കുഞ്ഞും മരിച്ചു. യുവതിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്. അമ്മയുടെ വീട്ടിൽ വച്ചാണ് പ്രസവമെടുത്തത്.

ടി ജ്യോതി എന്ന യുവതിയും ചോരക്കുഞ്ഞുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ജ്യോതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. അമിതമായ രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടിൽത്തന്നെ പ്രസവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജ്യോതിയുടെ അമ്മ വല്ലി പൊക്കിൾക്കൊടി മുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രക്തസ്രാവമുണ്ടായത്. കുഞ്ഞ് ഉടൻ മരിച്ചു. ജ്യോതിക്ക് ബോധം നഷ്ടപ്പെട്ടു. തുടർന്ന് സഹോദരൻ ജ്യോതിയെ ആർക്കോട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

9 വർഷം മുൻപ് വിവാഹിതരായ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്- രണ്ട് പെൺമക്കളും ഒരു മകനും. ജ്യോതിയുടെ ഭർത്താവ് എസ് തമിഴ്സെൽവൻ (31) സേലം സ്വദേശിയാണ്. സംഭവത്തെ തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. യുവതിയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി വെല്ലൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ർ ജനങ്ങൾക്ക് നിർദേശം നൽകി.



By admin