
വാളയാറില്‍ വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല തട്ടിപ്പറിച്ചെടുത്ത കേസില്‍ 2 പേര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വേദപ്പട്ടി സീരനായ്ക്കന്‍ പാളയം സ്വദേശി അഭിലാഷ് (28) ധരണി ( 18 ) എന്നിവരെയാണ് വാളയാറിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വാളയാര്‍ വട്ടപ്പാറ ആശുപത്രിയില്‍ വെച്ചാണ് ബുധനാഴ്ച ചെറുകിട വ്യാപാര സ്ഥാപനം നടത്തുന്ന വീട്ടമ്മയെ ആക്രമിച്ച് ഇരുവരും കവര്‍ച്ച നടത്തിയത്.രണ്ടേ മുക്കാല്‍ പവന്റെ സ്വര്‍ണമാലയാണ് നഷ്ടമായത്. ഇരുവശത്തും നമ്പരില്ലാത്ത സ്‌പോര്‍ട്‌സ് ബൈക്കില്‍ മുഖം മൂടിയണിഞ്ഞാണ് പ്രതികള്‍ സ്വര്‍ണമാല കവര്‍ന്നത്. നൂറോളം ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളിലേക്ക് അന്വേഷണ സംഘമെത്തിയത്.