• Sat. Mar 22nd, 2025

24×7 Live News

Apdin News

hunt-continues-across-kerala-police-to-cut-every-link-that-spread-251-arrested-in-d-hunt-today | കേരളമാകെ ; ഇന്നലെ ‘ഡി ഹണ്ടി’ൽ അറസ്റ്റ് 251

Byadmin

Mar 21, 2025


236 കേസുകളാണ് വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് രജിസ്റ്റര്‍ ചെയ്തത്.

drug case

ഇന്നലെ മാത്രം ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി അറസ്റ്റിലായത് 251 പേര്‍. സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതായി സംശയിച്ച് 2765 പേരെ പരിശോധിച്ചു. 236 കേസുകളാണ് വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (38.756 ഗ്രാം), കഞ്ചാവ് (24.683 കി.ഗ്രാം), കഞ്ചാവ് ബീഡി (168 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 20ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. . പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്.



By admin