
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ക്ക് സാധ്യത. ആണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിന്റെ ലൈംഗിക ചൂഷണം മൂലമെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട് ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തതിനുശേഷം വിവാഹത്തില്‍നിന്നു സുകാന്ത് പിന്മാറുകയുമായിരുന്നു.
ഗര്‍ഭഛിദ്രത്തിന് കൂട്ടു നിന്ന യുവതിയെ പോലീസ് തിരയുന്നുണ്ട്. ഇവരേയും കേസില്‍ പ്രതിയാക്കാന്‍ സാധ്യതയുണ്ട്. വ്യാജ വിവാഹ രേഖകള്‍ കാട്ടിയായിരുന്നു ഗര്‍ഭഛിദ്രം. ഈ സാഹചര്യത്തിലാണ് യുവതിയെ പോലീസ് സംശയ നിഴലില്‍ കാണുന്നത്. സുകാന്തിനെതിരേ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, പണം തട്ടിയെടുക്കല്‍ എന്നീ രണ്ട് വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. നേരത്തേ ബലാത്സംഗം, വഞ്ചന, ആത്മഹത്യാേ്രപരണ കുറ്റങ്ങളാണു ചുമത്തിയിരുന്നത്.
ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍നിന്ന് മൂന്നരലക്ഷത്തോളം രൂപ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്കു പിന്നാലെ ഒളിവില്‍പോയ സുകാന്തിനായി കേരളത്തിനു പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാളുടെ അച്ഛനും അമ്മയും ഒളിവിലാണ്. 2023 ഡിസംബറില്‍ ജോധ്പുരിലെ ട്രെയിനിങ് സമയത്താണ് യുവതിയും സുകാന്തും തമ്മില്‍ പരിചയപ്പെടുന്നത്. 2024ല്‍ മേയില്‍ ട്രെയിനിങ് കഴിഞ്ഞശേഷം ഇരുവരും ഒന്നിച്ച് താമസിച്ചതിന്റെ രേഖകളും യുവതിയുടെ ബാഗില്‍നിന്നു കണ്ടെത്തിയിരുന്നു.
ഗര്‍ഭഛിദ്രത്തിന് ഒരു തവണ സുകാന്ത് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പോയി. പിന്നീട് രണ്ടു തവണയും ആശുപത്രിയിലേക്ക് സുകാന്ത് പോയിരുന്നില്ല. ഗര്‍ഭഛിദ്രം നടത്താന്‍ സുകാന്തിന്റെ സുഹൃത്തായ മറ്റൊരു യുവതിയെയാണ് പോയത്. ഐബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്നാണ് പോലീസിന്റെ കണക്കു കൂട്ടല്‍.