• Tue. Apr 22nd, 2025

24×7 Live News

Apdin News

ib-officer-sukanth-accused-in-colleague-death-case-expelled-from-service | ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരെ കടുത്ത നടപടി; ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

Byadmin

Apr 22, 2025


ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു

sukanth, death

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുകാന്തിനെതിരെ നടപടി. ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കേസിൻ്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ തീരുമാനം.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി ചെയ്തിറങ്ങി ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിക്കുന്നത്. സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തിക മായും ശാരീരമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തിൽ നിന്നും സുകാന്ത് പിൻമാറിയതിൻെറ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലിസ് കേസ്. പെണ്‍കുട്ടി ഗർഫഭഛിത്രം നടത്തിയതിനുള്ള തെളിവുകളും ഇവർ തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റും ഉള്‍പ്പെടെ പൊലിസിന് ലഭിച്ചു. മരിക്കുന്നതിന് മുമ്പും പെണ്‍കുട്ടി സംസാരിച്ചിരിക്കുന്നത് സുകാന്തിനോടാണ്.

സുകാന്തും മാതാപിതാക്കളും പിന്നാലെ ഒളിവിൽ പോയി. മകളുടെ അക്കൗണ്ടിൽ നിന്നും സുകാന്തിൻെറ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പോലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്.



By admin